തായമ്പക : മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ , കല്ലൂര്‍ രാമന്‍ കുട്ടി മാരാര്‍ എന്നിവരുടെ അഭിമുഖത്തില്‍ നിന്നും എടുത്തത്
തായമ്പക എന്നാല്‍ അതീവ സാധകത്തിന്റെയും , മനോധര്‍മ്മതിന്റെയും, കൂട്ടായ്മയുടെയും, കൃത്യതയുടെയും ഒത്തു ചേരലാണ്.
തായമ്പകയില്‍ പ്രധാനി കൊട്ടുകയും ബാക്കിയുള്ളവര്‍ താളം ഇട്ടു കൊടുക്കുകയും ചെയ്യുന്നു. രണ്ടു ഇടംതലയും , രണ്ടു വലംതലയും , രണ്ടു ഇലത്താളവും ആണ് താളം പിടിക്കുന്നതില്‍ ഉണ്ടാവുക. ഇതില്‍ ഉപകരണങ്ങളുടെ എണ്ണം കൂടിയെന്നും വരാം.
സാധാരണ, ക്ഷേത്രങ്ങളില്‍ സന്ധ്യാ ദീപാരാധന കഴിഞ്ഞാല്‍ തായംബകക്ക് വിളക്ക് വച്ച് "കൊട്ടി വയ്ക്കുക " എന്നതാണ് രീതി. കൊട്ടിവയ്പ്പു നിര്തുന്നപാടെ തന്നെ മേളക്കാര്‍ വന്നു താളം ഇട്ടു കൊടുത്തു എണ്ണം കൊട്ടി തുടങ്ങും. ചില സ്ഥലങ്ങളില്‍ പകലും തായമ്പക നടത്താറുണ്ട്.. . മേളം മൂന്നു മണിക്കൂര്‍ വരെ നീണ്ടു പോയേക്കാം. കൈ , മേയ് , വഴക്കം എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. ആദ്യാവസാനം വരെ തികഞ്ഞ ഉത്സാഹത്തോടെ എല്ലാം മറന്നു , താളത്തില്‍ ലയിച്ചു , അരങ്ങു വാഴുന്ന മഹാരഥന്മാര്‍ ആരാധകരെ ഒരു പ്രത്യേക ലോകത്തേക്ക് കൊണ്ട് പോകും.
ചെണ്ട മേളം എന്ത് എന്നറിയണമെങ്കില്‍ തായമ്പക പഠിച്ചിരിക്കണം എന്ന് ശങ്കരന്‍ കുട്ടി മാരാര്‍ പറഞ്ഞിട്ടുണ്ട് . മറ്റെല്ലാ മേളങ്ങളിലും കഥകളിയിലും, ചെണ്ട , കൂടെയുള ഉപകരങ്ങളുടെ കൂടെ ചേര്‍ന്നാണ് കൊട്ടുന്നത്. അതിനാല്‍ ചെണ്ടയുടെ ശബ്ദത്തെ നിയന്ത്രിച്ചു കൊട്റെണ്ടി വരാറുണ്ട് . അല്ലെങ്ങില്‍ കൊട്ടുന്ന എണ്ണംകള്‍ നിയന്ത്രിക്കേണ്ടി വരാറുമുണ്ട്. തായമ്പക, ചെണ്ടയെ സമ്പൂര്‍ണ സ്വാതന്ത്ര്യത്തോടെ കൊട്ടാന്‍ അനുവദിക്കുന്നു. കൊട്ടുന്നയാളുടെ മനോധര്‍മം അനുസരിച്ച് എത്രത്തോളം ഭംഗിയാക്കവുന്നതാണ്.
ഇരട്ട തായമ്പകയില്‍ രണ്ടു പേര്‍ അന്യോന്യം കൊട്ടുകയും, അത് പോലെ ത്രുത്തായംബക (മൂന്നു പേര് ) , പഞ്ച മഹാ തായമ്പക അങ്ങനെ പുതുതായി ചിട്ടപ്പെടുത്തിയ വക ഭേദങ്ങളും ഇപ്പോള്‍ നിലവിലുണ്ട്.
ഉദാഹരണത്തിന് ഇരട്ട തായംബകയെ, ഒരു മത്സര ബുധിയോറെയാണ് പലരും കാണുന്നത്. ശരിക്കും അങ്ങനെയല്ല. പ്രധാനി കൊട്ടുന്നത് അത് പോലെ തന്നെ ഏറ്റു കൊട്ടുകയും, എന്നാല്‍ അതില്‍ കുറച്ചു വ്യത്യാസം വരുത്തി ഭംഗിയാക്കി തിരിച്ചു കൊടുക്കുകയും ചെയ്യുക എന്നതാണ് തായംബകയെ സംബന്തിചിടത്തോളം പ്രധാനം.
മലമാക്കാവും , പാലക്കാടും, എന്നിങ്ങനെ ശൈലി രണ്ടു വിധത്തിലായിരുന്നു ഉണ്ടായിരുന്നത് . ഇപ്പോള്‍ ആള്‍ക്കാര്‍ അവരവരുടെ യുക്തി ബോധാതിനനുസരിച്ചു പ്രത്യേകം ചിട്ടപ്പെടുത്തി വെവ്വേറെ ശൈലികള്‍ ഉണ്ടാക്കിയിട്ടുണ്ട് .
ഇരട്ട തായമ്പകയില്‍ , രണ്ടു പേരുടെയും ( കൊട്ടുകാരുടെ) മാനസിക ഐക്യത്തിന് പ്രാധാന്യമുണ്ട്. ചിലപ്പോള്‍ വ്യതസ്ത രീതികളില്‍ പഠിച്ചിറങ്ങിയ ആള്‍ക്കാര്‍ക്ക് ഒരുമിച്ചു ഒരേ എണ്ണം കൊട്ടാന്‍ ബുദ്ധിമുട്ടുണ്ടാകും അങ്ങനെ ഒരുമിച്ചു കൊട്ടാന്‍ സാധിക്കുന്നതിലാണ് തായമ്പകയുടെ പ്രത്യേകത. ആള്‍ക്കാരുടെയും.
താള ക്രമങ്ങള്‍ ഇപ്രകാരം,
പതികാലം , കൂറ് , ഇടനില , ഇരികിട .
മുഖം , നില , നാലെരട്ടി എന്നിങ്ങനെ പതികാലത്തില്‍ മൂന്ന് ഘട്ടങ്ങള്‍ ഉണ്ട്. ഓരോ ഘട്ടത്തിലും ഒന്നാം കാലം തൊട്ടു നാലാം കാലം വരെ കൊട്ടുക എന്നും ഒരു ശൈലി ഉണ്ടെന്നു കേള്‍ക്കുന്നുണ്ട് . മനോധര്‍മ്മം കൊട്ടിയത്തിനു ശേഷം എണ്ണം കൊട്ടി മുഖത്തില്‍ നിന്നും നിലയിലേക്ക് കടക്കും . നിലയില്‍ കടന്നു കഴിഞ്ഞാല്‍ പിന്നെ മനോധര്‍മം കൊട്ടി പിന്നെ എണ്ണം കൊട്ടുക എന്നതാണ് ശൈലി. താളം പിടിക്കുന്നത് എട്ടു അക്ഷരങ്ങളും , മുഖം പതിനാറു അഖരങ്ങളും ,നിലയില്‍ മുപ്പത്തി രണ്ടു അക്ഷരങ്ങളും, നാലെരട്ടിയില്‍ അറുപത്തി നാല് അക്ഷരങ്ങളുമാണ് അതിന്റെ ചിട്ട. കൂറ് എന്നത് നാല് വിധത്തിലാണ് ഉള്ളത് . ഇപ്പൊ സാധാരണയായി മൂന്നു വിധത്തില്‍ മാത്രമേ ഉപയോഗിച്ച് കണ്ടിട്ടുള്ളു. ചാഗ കൂറ് (കൃത്യമായി അറിയില്ല ) മുറിഞ്ഞ ചെമ്പക്കൂര് എന്ന അന്ജക്ഷരമുള്ള നാലക്ഷരത്തില്‍ കൊട്ടുന്ന ഒരു ചിട്ടയാണ് .ചതുരശ്ര നടയില്‍ കൊട്ടുന്നതിനലാണ് നാലക്ഷരത്തില്‍ വരുന്നത് . അത് കഴിഞ്ഞാല്‍ പിന്നെ അടന്ത കൂറ് , പഞ്ചാരി കൂറ് , ചെമ്പ കൂറ് എന്നിങ്ങനെയാണ് ക്രമം . പഞ്ചാരി കൂറ് കൊട്ടി കഴിഞ്ഞാല്‍ ഒന്നൂടെ ചെമ്പ കൂറ് കൊട്ടണം അല്ലെങ്ങില്‍ അടന്ത കൂറ് കൊട്ടണം എന്നൊരു നിയമം കൂടിയുണ്ട്. പഞ്ചാരി കൂറ് എന്നത് എട്ടക്ഷരത്തില്‍ താളം പിടിക്കലും പഞ്ചാരി നട ആറ് അക്ഷരത്തിലും , കൊട്ട് ഏഴു അക്ഷരതിലുമാണ്. ചതുരശ്ര നട ചട്ട കൂറ് എന്നാണ് പേര് . എന്നാല്‍ പഞ്ചാരി മേളത്തില്‍ അത് ആറ് അക്ഷരത്തില്‍ തന്നെയാണ് വരിക.

ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോ യു ടുബില്‍ നിന്നും എടുത്തിട്ടുള്ളതാണ്. കേരള ടൂറിസത്തിന് വേണ്ടി പ്രസിദ്ധനായ ശ്രീ പെരുവനം കുട്ടന്മാരരും സംഘവും, കുറഞ്ഞ സമയത്തേക്ക് ചിട്ടപ്പെടുത്തിയ തായമ്പക.
കൂടുതല്‍ വിവരങ്ങള്‍ എനിക്ക് കിട്ടുന്ന മുറയ്ക്ക് ചേര്‍ക്കുന്നതാണ്
very nice.... want to see more here.
give ur facebook id..
just post the upcoming thayambaka programs
very nice,,,
ennangaleyum kooru kaleyum kurichu kooduthal venam..
dude pls give contact number to reach you..
Ennangaleyum kurukaleyumkurichu kuduthal venam