Saturday, October 20, 2012

Kathakali - thayambaka chenda legend Shri Ayamkudi Kuttappa Marar (my master) honoured by Kerala Government

Dear All thayambaka, kathakali lovers,

I am so happy to share the news here...Even though its too late, but am so happy that Kerala Government honoured my Master Shri Ayamkudi Kuttappa Marar with Pallavur Appu Marar Award.

Shri Ayamkudi Kuttappa Marar is a great in the field of Kathakali chenda melam, thayambaka,... evthing in chenda.

Am so lucky to be one of his students.. but as said in my earlier post feeling so sad about the missing activities in chenda..

Am copying the news content here which came in The Hindu website... [ thanks a lot to Hindu news team for sharing this with us]
Monday, Aug 10, 2009



RECOGNITION: Minister for Culture M.A. Baby presenting the Pallavur Appu Marar Award to Ayamkudi Kuttappa Marar on the Nila campus of the Kalamandalam, at Cheruthuruthy on Sunday.


Cultural Affairs Minister M. A. Baby presented the Pallavur Appu Marar Award to Karimbuzha Gopi Poduval and Ayamkudi Kuttappa Marar. Babu M. Palissery, MLA, poet O.N.V. Kurup, Tourism Secretary V. Venu, Kathakali maestro Kalamandalam Gopi, percussion maestro Mattannur Sankarankutty, Vasanthi Menon, Kalamandalam Vice-Chancellor K.G. Poulose and Registrar N.R. Gramaprakash were present on the occasion.


Read more »

Sunday, September 30, 2012

എന്റെ കലാ ജീവിതം :- നേടിയത് നഷ്ട സ്വപ്‌നങ്ങള്‍ മാത്രം My Life as an artist - Lost dreams

ഇത് വരെ ഉണ്ടായിട്ടില്ലാത്ത ഒരു വിഷമം ആണ് ഈ പോസ്റ്റ്‌ നു കാരണം. എന്റെ അനിയന്മാര്‍  ഇതൊരു ഉപദേശം ആയിട്ടുംഎടുക്കണം. 

കേളി കൊട്ട് അരങ്ങേറ്റം നടന്നത് എന്റെ പത്താം ക്ലാസ്സ് പരീക്ഷക്ക്‌ മുന്‍പാണ്. അരങ്ങേറ്റം നടത്തിയിട്ട് എനിക്ക് ആകെ ഒരേ ഒരു അവസരം മാത്രമേ കിട്ടിയുള്ളൂ ഒരിക്കല്‍ കൂടി കേളി കൊട്ടാന്. എന്റെ ഇല്ലത്തിനു അടുത്തുള്ള ചരിത്ര പ്രസിദ്ധമായ അറുകാലിക്കല്‍ ശ്രീ മഹാ ദേവ ക്ഷേത്രത്തില്‍ വച്ചാണ് അതിനു ഭാഗ്യം കിട്ടിയത് . അതിനു ശേഷം പല അമ്പലങ്ങളിലും ദീപാരാധനയ്ക്കും , മറ്റു വിശേഷങ്ങള്‍ക്കും  കൊട്ടാന്‍ ഭാഗ്യം ഉണ്ടായെങ്കിലും കേളി ക്ക് കൂടാന്‍ പറ്റിയിരുന്നില്ല. 

ഇപ്പോള്‍ കഥ എന്തെന്നാല്‍   തുടര്‍ന്ന് ചെണ്ട പഠിക്കാതിരുന്നതില്‍ വല്ലാത്ത ഒരു മനസ്താപം.

ജീവിതം ഒന്നേയുള്ളൂ. അത് നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കണം. എനിക്ക് എന്റെ കുട്ടിക്കാലത്ത്  (എനിക്കിപ്പോള്‍ ഇരുപത്തിയാറു) അച്ഛന്‍ ഒരു പാട് പിന്തുണ തന്നിരുന്നു. ഇപ്പോളും തന്ന്‌ കൊണ്ടേയിരിക്കുന്നു . അച്ഛന്‍ തന്നെയാണ് അറുകാലിക്കല്‍ ആശാന്റെ അടുത്ത് കൊണ്ട് പോയി ചെണ്ട പഠിക്കാന്‍ വിട്ടതും . അറുകാലിക്കല്‍ ആശാന്‍  ഉപരി പഠനത്തിനായി  പിന്നീടു ആയംകുടി ആശാന്റെ അടുക്കല്‍ ആക്കുകയും  ചെയ്തു. ചെണ്ട കൂടാതെ ക്ഷേത്ര പൂജ, പരിഹാര ക്രിയകള്‍ , താന്ത്രിക വിധികള്‍ , ജ്യോതിഷം, ദേവ പ്രശ്നം തുടങ്ങിയവയും അച്ഛന്‍ പഠിപ്പിക്കാന്‍ ശ്രമിച്ചു . സംസ്കൃതം സ്കൂളില്‍ ഐശ്ചിക വിഷയം ആയിരുന്നതിനാല്‍ പ്രത്യേകം പഠിപ്പിക്കാന്‍ ശ്രമിച്ചില്ല. അത് കൊണ്ട് സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ പാടെ സംസ്കൃത പഠനവും നിന്നു.

ആധുനിക വിസ്യാഭ്യാസ തള്ളിക്കയറ്റം എന്റെ ജീവിതത്തെ ഒരു പാട് മാറ്റി മറിച്ചു. പത്താം ക്ലാസ്സും പ്ലസ് ടൂ ഉം , എന്ജിനീരിങ്ങും എം ബി എ യും ഒക്കെ ആയി യോഗ്യതയുടെ  പടവുകള്‍ ഒന്നൊന്നായി  കയറി നില്‍ക്കുമ്പോള്‍  "നഷ്ട സ്വപ്‌നങ്ങള്‍ " വേട്ടയാടുന്നു. പഠിച്ചു കൊണ്ടിരിക്കുമ്പോള്‍  സ്വന്തമായി ഒരു തീരുമാനം എടുക്കാന്‍ കുട്ടികള്‍ക്ക് കഴിയില്ല. എങ്കിലും അവരുടെ വാസനകള്‍ക്കു അനുസരിച്ച് വളര്‍ത്തിയെടുക്കുക അല്ലെങ്കില്‍ വേണ്ട പ്രോത്സാഹനം കൊടുക്കുക എന്നത് അത്യന്തം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. എന്റെ മാതാ പിതാക്കള്‍ അവരെക്കൊണ്ടോക്കുന്ന വിധം അത് ഭംഗിയായി ചെയ്തു.

ഈ " നല്ല വിചാരം " എന്തെ ഇപ്പോള്‍ തോന്നിയത് എന്ന് തോന്നുന്നുണ്ടാകും !! രണ്ടു ആഴ്ചകള്‍ക്ക് മുന്പ് കമ്പനി ആവശ്യങ്ങള്‍ക്കായി ജെര്‍മനി വരെ പോകാന്‍ ഒരു അവസരം ലഭിക്കുകയുണ്ടായി.   അവിടെ വച്ച് കുറെ ജര്‍മ്മന്‍ കാരെ കാണാനും പരിചയപ്പെടാനും സാധിച്ചു. കൃത്യം എട്ടു മണിക്കൂര്‍ മാത്രം പണിയെടുക്കുകയും സ്വന്തം ജീവിതം പാട്ട് , വയലിന്‍ , ഡ്രംസ് , ഗിറ്റാര്‍  തുടങ്ങിയ സംഗീതത്തിനായി ഒഴിഞ്ഞു വയ്ക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ അടുത്തറിയാന്‍ സാധിച്ചു. അത്  കണ്ടപ്പോള്‍ ഇവിടെ ജോലി ക്ക് വേണ്ടി മരിച്ചു ജീവിക്കുന്ന ഞാനടക്കമുള്ള ഒരു സമൂഹത്തെ പറ്റി ചിന്തിച്ചു. അത് എന്റെ നഷ്ടപ്പെട്ട പത്തു വര്‍ഷങ്ങളെ ഓര്‍മ്മിപ്പിച്ചു. ഇപ്പോളത് ഒരു വേദനയായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. 

കഥകളിക്കു ഞാന്‍ കൊട്ടുന്നത് കണ്ടിട്ടേ കണ്ണടയ്ക്കൂ എന്ന് എപ്പോളും എല്ലായിടത്തും പറഞ്ഞു കൊണ്ട് നടന്നിരുന്ന എന്റെ ആശാന്‍  ശ്രീ അറുകാലിക്കല്‍ രാഘവ പണിക്കര്‍ ആശാന്‍ ഇന്ന്  ജീവനോടെ ഇരിപ്പില്ല . ആ ആഗ്രഹം സാധിച്ചു കൊടുക്കാത്ത  ഞാന്‍ എന്തിനു ജീവിച്ചിരിക്കണം  എന്ന് തന്നെ തോന്നിപ്പോയി അദ്ദേഹത്തിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ . അദ്ദേഹം ആ ചുമതല ഏല്‍പ്പിച്ച ആയംകുടി കുട്ടപ്പ മാരാര്‍ ആശാനെ ഞാന്‍ കണ്ടിട്ട് ഏതാണ്ട് ആര് വര്ഷം ആകുന്നു. അരങ്ങേറ്റം നടത്തിയതിനു ശേഷം അദ്ദേഹത്തിന്റെ അടുക്കല്‍ നിന്നു കൊട്ടാന്‍ എനിക്ക് സാധിച്ചിട്ടില്ല. 

എനിക്ക് വേണ്ടി താളം ഇട്ടു തന്ന , ധാരാളം  പ്രോത്സാഹനങ്ങള്‍ തന്ന ഇരമല്ലിക്കര രമേശന്‍ ചേട്ടനെ കണ്ടിട്ട് വര്ഷം നാല് ആകുന്നു. എന്റെ അരങ്ങേറ്റത്തിന് മദ്ദളം വായിച്ച ഏവൂര്‍ മധു ചേട്ടനെ കഴിഞ്ഞ വര്ഷം കണ്ടിരുന്നു . അന്ന്  മനസ്സില്‍ ഉണ്ടായ വിഷമം ആണ് ഈ ബ്ലോഗ്ഗ് തുടങ്ങാന്‍ എന്നെ പ്രേരിപ്പിച്ചതും തുടര്‍ന്ന് പഠിക്കാന്‍ ഒരു ത്വര ഉണ്ടാക്കിയതും.

ഞങ്ങളുടെ കുടുംബ ക്ഷേത്രത്തില്‍ ചിറപ്പ് മഹോത്സവത്തിന് അര മണിക്കൂര്‍ വീതമെങ്കിലും കൊട്ടാരുണ്ടായിരുന്നു  . ഇപ്പോള്‍ അതും ഇല്ലാണ്ടായി. അതിനു കാരണം അതിനു പണ്ട് മുതല്‍ക്കു കൊട്ടിക്കൊണ്ടിരുന്ന വേറൊരു ആശാന്‍ ഉണ്ടായിരുന്നു. ആശാനെ എന്നല്ലാതെ അദ്ദേഹത്തിന്റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല . കഴിഞ്ഞ വര്ഷം അദ്ദേഹം മരിച്ചു . കഴിഞ്ഞ വര്‍ഷത്തെ ചിറപ്പിനു ഒരു ദിവസം പോലും തൊഴാന്‍ പോകാന്‍ പറ്റിയില്ല, കൊട്ടാനും. ആശാനെ ഇനി ഒരിക്കലും കാണാനും പറ്റില്ല.

എന്റെ താല്‍പ്പര്യമില്ലായ്മ കൊണ്ടാണ് എല്ലാം നഷ്ടമായത് എന്ന് എനിക്കറിയില്ല , പക്ഷെ ഒന്നെനിക്ക് മനസ്സിലായി ഞാന്‍ അതിനായി രാപ്പകല്‍ പരിശ്രമിച്ചില്ല.സാധകം നിത്യ ജീവിതത്തില്‍ ഒരു ഭാഗമേ അല്ലായിരുന്നു. പക്ഷെ ഞാന്‍ പഠിച്ചത് സ്കൂള്‍  കലോല്സവങ്ങല്‍ക്കോ മറ്റോ പങ്കെടുക്കാന്‍ വേണ്ടി അല്ലായിരുന്നു . മത്സര രംഗത്ത് ഞാന്‍ ഒരിക്കലും ഇല്ലായിരുന്നു. 

ഇപ്പോള്‍  ഒരു അവസരം എനിക്ക്കിട്ടിയിട്ടുണ്ട്. ബംഗലൂരിലെ  ജാലഹള്ളി ശ്രീ  അയ്യപ്പ ക്ഷേത്രവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു കലാ സമിതിയെ പരിചയപ്പെടാന്‍ സാധിച്ചു . അനില്‍ മാരാര്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിലൂടെ സാധകവും, താളങ്ങളും ,  എണ്ണങ്ങളും ഒക്കെ ഒന്ന് പുനര്‍ ജീവിപ്പിചെടുക്കണം.

എല്ലാം നല്ലതിന് എന്ന ചൊല്ലില്‍ കുടുങ്ങരുത് . അത്  ഒരു അഡ്വാന്റെജു ആയി എടുക്കരുത് . ആഗ്രഹിച്ചതിനായി പരിശ്രമിക്കുക. അവസാനം അത് കിട്ടും അപ്പോലുണ്ടാകുന്ന ആ സന്തോഷവും സംതൃപ്തിയും എന്തെന്ന് മനസ്സിലാക്കുക . നിര്‍ഭാഗ്യ വശാല്‍  അത് എന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല എനിക്ക് . ഇനിയും ഒരു  അന്ഗത്തിന് ബാല്യം ഉണ്ടോ എന്ന് നോക്കട്ടെ.!!!

പോലീസില്‍ ജോലിയുള്ള ഒരു മദ്ദളം വായിക്കുന്ന ആളെ അറിയാം. അദ്ദേഹം സ്ഥിരമായി പഞ്ച വാദ്യത്തിന് ഞങ്ങളുടെ ക്ഷേത്രില്‍ വരാറുണ്ട്. അത് പോലെ തന്നെ ധാരാളം പേര്  ദേവസ്വം ബോര്‍ഡില്‍ , മറ്റു ഗവന്മേന്ടു സ്ഥാപനങ്ങളില്‍ ജോലിയുള്ളവര്‍ കലാ രംഗത്ത് സ്തുത്യര്‍ഹാമായ സേവനം നടത്തുന്നു.

സമൂഹത്തിന്റെ കണ്ണില്‍  വലിയവന്‍ ആകാന്‍ വേണ്ടി മാതാ പിതാക്കളുടെയും, പിന്നെ സ്വന്തം താല്പ്പര്യങ്ങളെയും നശിപ്പിച്ചു കളയരുത് എന്ന ഒരു സന്ദേശം എനിക്ക് കൊടുക്കുവാനുണ്ട്.


ആഗ്രഹിച്ചത്‌ ആയി തീരുക  .

Read more »

Monday, December 19, 2011

Dr. Nandini Varma as a Thayambaka Artist

Dr. Nandini Varma learnt thayambaka along with her studies in Medicine (Ayurveda).
She has perforemed with many famous artists at different locations. My hearty congratulations and wishing all the best in future.

Here am copying the news came on Mathrubhumi. Thanks mathrubhumi for the interview..



Dr. തായമ്പക
കെ.കെ.ശ്രീരാജ്‌



ഡോ.നന്ദിനി വര്‍മയുടെ പ്രൊഫഷണല്‍ ജീവിതം രണ്ടുതരം താളങ്ങളുടേതാണ്. സ്റ്റെതസ്‌കോപ്പിലൂടെയും കൈവിരല്‍ തുമ്പിലൂടെയും കണ്ടെത്തുന്ന ജീവതാളങ്ങള്‍ ഒരു വശത്ത്. ക്ഷേത്ര മുറ്റങ്ങളിലും ഉത്സവാന്തരീക്ഷങ്ങളിലും കൊട്ടിക്കയറുന്ന തായമ്പക താളങ്ങള്‍ മറ്റൊരു വശം. ഡോക്ടറായെന്നു കരുതി തായമ്പകത്താളത്തെ മൊഴിചൊല്ലാന്‍ ഇവര്‍തയ്യാറല്ല. തായമ്പകക്കാരിയാണെങ്കിലും പഠിച്ചുനേടിയ ഡോക്ടര്‍ബിരുദത്തെ കടലാസിലൊതുക്കാനും ഇവര്‍ക്കു മനസ്സില്ല. അതിനാല്‍ ഇരുതാളങ്ങളും ജീവിതത്തോട് ചേര്‍ത്തു പിടിച്ച് മുന്നോട്ടു പോകാന്‍തന്നെയാണ് നന്ദിനിയുടെ തീരുമാനം. വൈദ്യരത്‌നം കോളേജില്‍നിന്നും ആയുര്‍വേദ ഡോക്ടറായി പുറത്തിറങ്ങിയ നന്ദിനിക്ക് ഡോക്ടര്‍ രജിസ്‌ട്രേഷന്‍ ലഭിച്ചത് ഈയിടെയാണ്. നല്ല തായമ്പകക്കാരിക്കുള്ള കോട്ടക്കല്‍ എന്‍. കൃഷ്ണന്‍കുട്ടി ആശാന്‍ സ്മാരക അവാര്‍ഡും ഈ വര്‍ഷം ലഭിച്ചു. തായമ്പക്കാരി എന്നനിലയില്‍ ആദ്യമായി കിട്ടുന്ന പുരസ്‌കാരമാണ് ഇത്.

പെണ്‍കുട്ടി ചെണ്ട കൊട്ടുന്നു എന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും കൗതുകമാണ്. ചിലര്‍ക്കിത് വിമര്‍ശനവിഷയവുമാണ്. കൊട്ടിത്തെളിഞ്ഞുകൊണ്ട് എല്ലാ വിമര്‍ശനങ്ങളെയും നേരിടാനുള്ള ശ്രമത്തിലാണ് നന്ദിനി. ചെണ്ടകൊട്ടു പഠിക്കണം എന്നു ആദ്യം ആവശ്യം ഉന്നയിച്ചപ്പോള്‍ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതെല്ലാം പെണ്‍കുട്ടികള്‍ക്കു സാധിക്കുമോ എന്ന സന്ദേഹമായിരുന്നു ഇവര്‍ക്ക്. എന്നാല്‍ കുടുംബത്തിലെതന്നെ അറിവുള്ള ചിലര്‍ പച്ചക്കൊടി വിശിയതോടെ ഈ എതിര്‍പ്പുകള്‍ ഇല്ലാതായി. നാലമ്പലത്തിനുള്ളില്‍നിന്നും തായമ്പക കൊട്ടാനുള്ള അവസരം ഇപ്പോഴും നിഷേധിക്കപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ക്ഷേത്രമതിലിനു പുറത്താണ് നന്ദിനിക്കു വേദി ലഭിക്കാറ്. തന്ത്രിയോടും മറ്റും അനുമതി തേടിയാണ് പലക്ഷേത്രകമ്മിറ്റിക്കാരും പെണ്‍കുട്ടിയെക്കൊണ്ട് തായമ്പക കൊട്ടിക്കാറ്.ചിലരെങ്കിലും പെണ്‍കുട്ടിയെന്ന പേരില്‍ ഇത്തരം അവസരങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നു.

പെണ്‍കുട്ടികള്‍ തായമ്പകകൊട്ടുന്നത് അത്യപൂര്‍വ്വ കാഴ്ചയൊന്നുമല്ല. പക്ഷേ, ഒരു പ്രായം കഴിഞ്ഞാല്‍ ഇവരെല്ലാം കൊട്ടുനിര്‍ത്തി മടങ്ങുകയാണ് പതിവ്. നല്ല ശാരീരിക അധ്വാനമുള്ള പണിയാണിത്. സിങ്കിള്‍ തായമ്പകയാണെങ്കില്‍ ഒന്നരമണിക്കൂര്‍നേരം കൊട്ടണം. ഡബിള്‍ ആണെങ്കില്‍ ഇത് രണ്ടേക്കാല്‍ മണിക്കൂറുവരെ നീളും. പെണ്‍കുട്ടികള്‍ പൊതുവെ ഡബിള്‍ തായമ്പക കൊട്ടാന്‍ തയ്യാകാറില്ല. പക്ഷേ, നന്ദിനി അയ്യന്തോള്‍ കണ്ണനുമായി ചേര്‍ന്ന് ഇതും പരീക്ഷിക്കുന്നു.

പതിന്നാലാം വയസ്സിലാണ് ചെണ്ടകൊട്ടു പഠിക്കണമെന്ന ആഗ്രഹം നന്ദിനി ബന്ധുക്കള്‍ക്കു മുന്നില്‍ വെച്ചത്. പൂഞ്ഞാര്‍ രാജവംശത്തില്‍ പെട്ട ഇവര്‍ക്ക് തൃപ്പുണിത്തുറ ഉത്സവവുമായുണ്ടായിരുന്ന ആത്മബന്ധമാണ് ഇതിന് കരുത്തേകിയത്. ആദ്യം കഥകളിക്കൊട്ടാണ് പഠിച്ചത്.തൃപ്പൂണിത്തുറ ഗോപീകൃഷ്ണന്റെ കീഴിലായിരുന്നു ഇത്. തുടര്‍ന്ന് തൃശ്ശൂരിലേക്കു താമസം മാറ്റിയതിന് ശേഷം ശങ്കരംകുളങ്ങര രാധാകൃഷ്ണന്റെ കീഴില്‍ പഠിച്ചു. ഇപ്പോള്‍ പോരൂര്‍ ഉണ്ണികൃഷ്ണന്റെ കീഴിലും തായമ്പക പഠിക്കുന്നു. ആയുര്‍വേദ ഡോക്ടറാകാനുള്ള പഠനം തുടങ്ങിയതിനു ശേഷമാണ് തായമ്പകകള്‍ക്ക് പ്രൊഫഷണലായി പോയിത്തുടങ്ങിയത്. പഠനസമയത്ത് കൊട്ടാന്‍ പോകുന്നത് ഒരു തടസ്സമായി തോന്നിയിട്ടില്ലെന്ന് നന്ദിനി പറയുന്നു. ഒരു വര്‍ഷം മാത്രം കൊട്ടില്‍ ഇത്തിരി നിയന്ത്രണം വേണ്ടിവന്നു എന്നു മാത്രം. കോളേജ് തല മത്സരങ്ങള്‍ക്ക് ഇവര്‍ ഒറ്റത്തവണ മാത്രമാണ് പങ്കെടുത്തത്. അതും പലരുടെയും നിര്‍ബന്ധം കൊണ്ട്.ഒന്നരമണിക്കൂര്‍ വേണ്ട തായമ്പക മത്സരവേദിയില്‍ പത്തുമിനിറ്റുകൊണ്ട് കൊട്ടിത്തീര്‍ക്കാന്‍ സാധിക്കില്ലെന്നതാണ് ഈ പിന്‍വലിയലിനു കാരണം. മത്സരത്തില്‍ പങ്കെടുത്ത വര്‍ഷം കലിക്കറ്റ് യുണിവേഴ്‌സിറ്റിയില്‍ രണ്ടാം സ്ഥാനവും ലഭിച്ചു ഇവര്‍ക്ക്. എങ്കിലും തായമ്പകയുടെ യാതൊരു ഘടനയും പാലിക്കാന്‍ സാധിക്കാത്ത മത്സര തായമ്പകയെ ഇവര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല.

സാധകത്തിലും ഇവര്‍ വളരെയധികം ശ്രദ്ധിക്കുന്നു. വര്‍ഷകാലമാണ് സാധകത്തിന്റെ കാലം. ചില ദിവസങ്ങളില്‍ 8മുതല്‍ 10 വരെ മണിക്കൂര്‍ സാധകം നീളും. ചില ദിവസങ്ങളില്‍ നാലുമണിക്കൂര്‍ വരെയും. ദീര്‍ഘസമയം ഭാരമുള്ള ചെണ്ട താങ്ങിനില്‍ക്കുകയെന്നതുതന്നെ ഒരു പരീക്ഷണമാണ്.

തൃപ്പൂണിത്തുറ പുലിയന്നൂര്‍ ഇല്ലത്തുവെച്ചായിരുന്നു ചെണ്ടയില്‍ നന്ദിനിയുടെ അരങ്ങേറ്റം. കേളിയിലായിരുന്നു ഇത്. ഓര്‍മവെച്ച കാലം തൊട്ടേ കണ്ടും കേട്ടും വളര്‍ന്ന ഉത്സവങ്ങള്‍തന്നെയാണ് ഇത്തരത്തിലൊരു അരങ്ങേറ്റത്തിലേക്ക് ഇവരെ എത്തിച്ചത്. ഇപ്പോള്‍ സീസണല്‍ മാസം അഞ്ചും എട്ടും പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. ഇതിനായി പത്തുപതിനഞ്ചു പേരടങ്ങുന്ന ഒരു കൂട്ടായ്മയും ഉണ്ട്. ഒരു സംഘത്തിന്റെ ചട്ടവട്ടങ്ങളൊന്നുമില്ലെങ്കിലും ഇതില്‍ ഒഴിവുള്ളവരെ നോക്കി കൂടെ കൂട്ടുകയാണ് പതിവ്. പെണ്ണാണ് എന്നതിനെ വിലകുറച്ചുകണ്ട് കൊട്ടി ഒപ്പം എത്താന്‍ സാധിക്കാത്തവരെ കൂട്ടുനിര്‍ത്താറുള്ള അനുഭവവും ഇവര്‍ക്കുണ്ട്. ഇതിന് പ്രതിവിധിയാണ് ഇത്തരത്തില്‍ ഒരു കൂട്ടായ്മ.

നിരവധി എണ്ണം പറഞ്ഞ പൂരങ്ങള്‍ക്കും ക്ഷേത്രങ്ങളിലുമെല്ലാം കൊട്ടിപ്പതിഞ്ഞിട്ടുണ്ട് നന്ദിനി. മേളലോകത്തെ നിരവധിപേരുടെ അനുഗ്രഹവും ഉപദേശങ്ങലും ഇവര്‍ ഏറ്റുവാങ്ങുകയുചെയ്യുന്നു. തൃപ്പൂണിത്തുറ, വടക്കുംനാഥന്‍, പല്ലാവൂര്‍, കുമരനെല്ലൂര്‍, തൃപ്രയാര്‍, കൂടല്‍മാണിക്യം, കുഴൂര്‍, ചെറ്റാരിക്കല്‍ തുടങ്ങിയവയൊക്കെ ഇതില്‍പ്പെടുന്നു. മലപ്പുറം തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് അധികം പരിപാടികള്‍ ഉണ്ടാകാറ്. പെരുവനം, അന്നമനട തുടങ്ങി പ്രഗത്ഭരെല്ലാം പ്രോത്സാഹിപ്പിക്കുന്നവരുടെ കൂട്ടത്തില്‍പ്പെടുന്നു. ഈരംഗത്തു പ്രവര്‍ത്തിക്കുന്ന ആരില്‍നിന്നും നിരുത്സാഹനം ഉണ്ടായിട്ടില്ലെന്നു നന്ദിനി പറയുന്നു.

തൃപ്പൂണിത്തുറ കോയിക്കല്‍ മഠത്തിലെ മോഹനചന്ദ്ര വര്‍മയുടെയും പൂഞ്ഞാര്‍ കോവിലകത്തെ ജയശ്രീവര്‍മയുടെയും മകളായ നന്ദിനി അഞ്ചാം വയസ്സുവരെ ബഹ്‌റിനില്‍ ആയിരുന്നു. അച്ഛനും അമ്മയ്ക്കും മേളത്തോടും ഉത്സവങ്ങളൊടുമെല്ലാം വലിയ താത്പര്യമാണ്. എന്നാല്‍ ചേട്ടന്‍ വിനായക് രാമവര്‍മക്ക് ഇതോട് അത്ര പ്രതിപത്തിയില്ല. എല്ലാം ശബ്ദമലിനീകരണമാണ് എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ചിന്തകളുടെയും പഠനത്തിന്റെയും ലോകത്താണ് ഇദ്ദേഹം. എങ്കിലും അനുജത്തിയുടെ ആഗ്രഹത്തിന് എതിരുനിന്നിട്ടില്ല. ഉത്സവങ്ങള്‍ക്കും മറ്റും നന്ദിനിയെ കൊണ്ടാക്കിയ ശേഷം ഇതിന്റെ ശബ്ദങ്ങളും ബഹളങ്ങളുമൊന്നുമില്ലാത്തിടത്ത് കാര്‍നിര്‍ ത്തി കിടന്നുറങ്ങുകയായിരുന്നു ഇദ്ദേഹം പതിവ്. ബന്ധുവായ തൃപ്പുണിത്തുറകോവിലകത്തെ കൊച്ചപ്പന്‍ തമ്പുരാനും നന്ദിനിക്കു വളരെ പ്രോത്സാഹനവുമായി എത്തിയിരുന്നു. ഇദ്ദേഹം ഒരു മേളം വിമര്‍ശകന്‍ കൂടിയായിരുന്നു. മുത്തശ്ശി പൂഞ്ഞാര്‍ കോവിലകത്തെ അംബികതമ്പുരാട്ടിയും നന്ദിനിക്ക് പ്രോത്സാഹനമാകാറുണ്ട്. പഴയകാലത്തുതന്നെ കഥകളിയും കളരിപ്പയറ്റുമെല്ലാം പഠിക്കാന്‍ ആര്‍ജവം കാണിച്ച സ്ത്രീയാണ് ഇവര്‍. നന്ദിനിയുടെ പരിപാടികള്‍എവിടെ നടന്നാലും ഇത് റെക്കോര്‍ഡ് ചെയ്ത് കേള്‍ക്കുകയും വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കുകയുംചെയ്യുന്നു.
കോഴ്‌സ് കഴിഞ്ഞതു മുതല്‍തന്നെ ചെറിയതോതിലുള്ള ചികിത്സകളും ഡോക്ടര്‍ ആരംഭിച്ചിട്ടുണ്ട്. അധികം ചികിത്സക്കെത്തുന്നത് കൊട്ടുകാര്‍തന്നെ. ഇപ്പോള്‍ രജിസ്‌ട്രേഷന്‍ ലഭിച്ചതിനാല്‍ ഔദ്യോഗികമായിത്തന്നെ പ്രാക്റ്റീസിങ് തുടങ്ങാനാണ് നന്ദിനിയുടെ പരിപാടി. കൂട്ടത്തില്‍ പി.ജി യും പൂര്‍ത്തിയാക്കണം.തൃശ്ശൂര്‍ ശങ്കരംകുളങ്ങര അമ്പലത്തിന് സമീപം ശ്രീ ദുര്‍ഗ്ഗ ഫ്ലാറ്റില്‍ താമസിക്കുന്ന നന്ദിനിയുടെ മോഹങ്ങള്‍ ഇത്തരത്തില്‍ പോകുന്നു. ഇതെല്ലാം കൊട്ടിനു തടസ്സമാകില്ലേ എന്നു ചോദിച്ചാല്‍ വര്‍ധിച്ച ആവേശത്തോടെ നന്ദിനി ഇതിനെ എതിര്‍ക്കും - 'അതെങ്ങനെ കൊട്ട് മിക്കവാറും വൈകിട്ടാകും ഉണ്ടാകുക'. വൈദ്യവും മേളവും ഒരുമിച്ചു കൊണ്ടുപോകാനുള്ള ആര്‍ജവം ഈ വാക്കുകളില്‍ നിഴലിക്കും. ഈ കരുത്തില്‍ ജീവ താളവും മേളതാളവും ചേര്‍ത്തു പിടിച്ച് പുതിയ ഒരു ജീവിതതാളത്തിനായി ശ്രമിക്കുകയാണ് നന്ദിനി വര്‍മ.

Read more »

Saturday, December 17, 2011

Thayambaka: Interview with Mattannur Sankaran Kutty Marar and Kallur Ramankutty Marar



തായമ്പക : മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ , കല്ലൂര്‍  രാമന്‍ കുട്ടി മാരാര്‍ എന്നിവരുടെ അഭിമുഖത്തില്‍ നിന്നും എടുത്തത്‌

തായമ്പക എന്നാല്‍  അതീവ സാധകത്തിന്റെയും , മനോധര്‍മ്മതിന്റെയും, കൂട്ടായ്മയുടെയും, കൃത്യതയുടെയും ഒത്തു ചേരലാണ്. 

തായമ്പകയില്‍ പ്രധാനി കൊട്ടുകയും ബാക്കിയുള്ളവര്‍ താളം ഇട്ടു കൊടുക്കുകയും ചെയ്യുന്നു. രണ്ടു  ഇടംതലയും , രണ്ടു വലംതലയും , രണ്ടു  ഇലത്താളവും ആണ് താളം പിടിക്കുന്നതില്‍ ഉണ്ടാവുക. ഇതില്‍  ഉപകരണങ്ങളുടെ എണ്ണം കൂടിയെന്നും വരാം.

സാധാരണ, ക്ഷേത്രങ്ങളില്‍ സന്ധ്യാ ദീപാരാധന കഴിഞ്ഞാല്‍ തായംബകക്ക് വിളക്ക് വച്ച്  "കൊട്ടി വയ്ക്കുക " എന്നതാണ് രീതി.  കൊട്ടിവയ്പ്പു നിര്തുന്നപാടെ തന്നെ മേളക്കാര്‍ വന്നു താളം ഇട്ടു കൊടുത്തു എണ്ണം കൊട്ടി തുടങ്ങും. ചില സ്ഥലങ്ങളില്‍ പകലും തായമ്പക നടത്താറുണ്ട്‌.. . മേളം മൂന്നു മണിക്കൂര്‍  വരെ നീണ്ടു പോയേക്കാം. കൈ , മേയ് , വഴക്കം എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. ആദ്യാവസാനം വരെ തികഞ്ഞ ഉത്സാഹത്തോടെ എല്ലാം മറന്നു , താളത്തില്‍ ലയിച്ചു , അരങ്ങു വാഴുന്ന മഹാരഥന്മാര്‍  ആരാധകരെ ഒരു പ്രത്യേക ലോകത്തേക്ക് കൊണ്ട് പോകും.

ചെണ്ട മേളം എന്ത് എന്നറിയണമെങ്കില്‍ തായമ്പക പഠിച്ചിരിക്കണം എന്ന്   ശങ്കരന്‍ കുട്ടി മാരാര്‍ പറഞ്ഞിട്ടുണ്ട് . മറ്റെല്ലാ മേളങ്ങളിലും കഥകളിയിലും, ചെണ്ട , കൂടെയുള ഉപകരങ്ങളുടെ കൂടെ ചേര്‍ന്നാണ് കൊട്ടുന്നത്. അതിനാല്‍  ചെണ്ടയുടെ ശബ്ദത്തെ നിയന്ത്രിച്ചു  കൊട്റെണ്ടി വരാറുണ്ട് . അല്ലെങ്ങില്‍ കൊട്ടുന്ന എണ്ണംകള്‍  നിയന്ത്രിക്കേണ്ടി വരാറുമുണ്ട്. തായമ്പക, ചെണ്ടയെ സമ്പൂര്‍ണ സ്വാതന്ത്ര്യത്തോടെ കൊട്ടാന്‍ അനുവദിക്കുന്നു. കൊട്ടുന്നയാളുടെ മനോധര്‍മം അനുസരിച്ച് എത്രത്തോളം ഭംഗിയാക്കവുന്നതാണ്. 
ഇരട്ട തായമ്പകയില്‍ രണ്ടു  പേര്‍ അന്യോന്യം കൊട്ടുകയും, അത് പോലെ ത്രുത്തായംബക (മൂന്നു  പേര് ) , പഞ്ച മഹാ തായമ്പക അങ്ങനെ പുതുതായി  ചിട്ടപ്പെടുത്തിയ വക ഭേദങ്ങളും  ഇപ്പോള്‍ നിലവിലുണ്ട്. 
ഉദാഹരണത്തിന് ഇരട്ട തായംബകയെ, ഒരു മത്സര ബുധിയോറെയാണ്  പലരും കാണുന്നത്. ശരിക്കും അങ്ങനെയല്ല. പ്രധാനി കൊട്ടുന്നത് അത് പോലെ തന്നെ ഏറ്റു കൊട്ടുകയും, എന്നാല്‍ അതില്‍ കുറച്ചു വ്യത്യാസം വരുത്തി ഭംഗിയാക്കി തിരിച്ചു കൊടുക്കുകയും ചെയ്യുക എന്നതാണ് തായംബകയെ സംബന്തിചിടത്തോളം പ്രധാനം.
മലമാക്കാവും , പാലക്കാടും, എന്നിങ്ങനെ  ശൈലി രണ്ടു വിധത്തിലായിരുന്നു ഉണ്ടായിരുന്നത് . ഇപ്പോള്‍ ആള്‍ക്കാര്‍ അവരവരുടെ യുക്തി ബോധാതിനനുസരിച്ചു പ്രത്യേകം ചിട്ടപ്പെടുത്തി വെവ്വേറെ ശൈലികള്‍ ഉണ്ടാക്കിയിട്ടുണ്ട് .
ഇരട്ട തായമ്പകയില്‍ , രണ്ടു പേരുടെയും ( കൊട്ടുകാരുടെ) മാനസിക ഐക്യത്തിന് പ്രാധാന്യമുണ്ട്. ചിലപ്പോള്‍   വ്യതസ്ത രീതികളില്‍ പഠിച്ചിറങ്ങിയ ആള്‍ക്കാര്‍ക്ക് ഒരുമിച്ചു ഒരേ എണ്ണം കൊട്ടാന്‍ ബുദ്ധിമുട്ടുണ്ടാകും  അങ്ങനെ ഒരുമിച്ചു കൊട്ടാന്‍ സാധിക്കുന്നതിലാണ്  തായമ്പകയുടെ പ്രത്യേകത. ആള്‍ക്കാരുടെയും. 

താള ക്രമങ്ങള്‍  ഇപ്രകാരം,
പതികാലം , കൂറ് , ഇടനില , ഇരികിട .

മുഖം , നില , നാലെരട്ടി  എന്നിങ്ങനെ  പതികാലത്തില്‍  മൂന്ന്  ഘട്ടങ്ങള്‍ ഉണ്ട്.  ഓരോ ഘട്ടത്തിലും ഒന്നാം കാലം തൊട്ടു നാലാം കാലം വരെ കൊട്ടുക എന്നും ഒരു ശൈലി ഉണ്ടെന്നു കേള്‍ക്കുന്നുണ്ട് . മനോധര്‍മ്മം കൊട്ടിയത്തിനു ശേഷം എണ്ണം കൊട്ടി മുഖത്തില്‍ നിന്നും നിലയിലേക്ക് കടക്കും . നിലയില്‍  കടന്നു കഴിഞ്ഞാല്‍ പിന്നെ മനോധര്‍മം കൊട്ടി പിന്നെ എണ്ണം കൊട്ടുക എന്നതാണ്  ശൈലി. താളം പിടിക്കുന്നത്‌ എട്ടു അക്ഷരങ്ങളും , മുഖം പതിനാറു അഖരങ്ങളും ,നിലയില്‍ മുപ്പത്തി രണ്ടു അക്ഷരങ്ങളും, നാലെരട്ടിയില്‍  അറുപത്തി നാല് അക്ഷരങ്ങളുമാണ് അതിന്റെ ചിട്ട. കൂറ് എന്നത് നാല് വിധത്തിലാണ് ഉള്ളത് . ഇപ്പൊ സാധാരണയായി മൂന്നു വിധത്തില്‍ മാത്രമേ ഉപയോഗിച്ച് കണ്ടിട്ടുള്ളു.  ചാഗ കൂറ് (കൃത്യമായി അറിയില്ല ) മുറിഞ്ഞ ചെമ്പക്കൂര് എന്ന അന്ജക്ഷരമുള്ള നാലക്ഷരത്തില്‍ കൊട്ടുന്ന ഒരു ചിട്ടയാണ് .ചതുരശ്ര നടയില്‍ കൊട്ടുന്നതിനലാണ് നാലക്ഷരത്തില്‍ വരുന്നത് . അത് കഴിഞ്ഞാല്‍ പിന്നെ അടന്ത കൂറ് , പഞ്ചാരി കൂറ് , ചെമ്പ കൂറ് എന്നിങ്ങനെയാണ് ക്രമം . പഞ്ചാരി കൂറ് കൊട്ടി കഴിഞ്ഞാല്‍ ഒന്നൂടെ ചെമ്പ കൂറ് കൊട്ടണം അല്ലെങ്ങില്‍ അടന്ത കൂറ് കൊട്ടണം എന്നൊരു നിയമം കൂടിയുണ്ട്. പഞ്ചാരി കൂറ് എന്നത്  എട്ടക്ഷരത്തില്‍ താളം പിടിക്കലും പഞ്ചാരി നട ആറ് അക്ഷരത്തിലും , കൊട്ട് ഏഴു അക്ഷരതിലുമാണ്. ചതുരശ്ര നട ചട്ട കൂറ് എന്നാണ് പേര് . എന്നാല്‍ പഞ്ചാരി മേളത്തില്‍ അത് ആറ് അക്ഷരത്തില്‍ തന്നെയാണ് വരിക.
ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോ യു ടുബില്‍ നിന്നും എടുത്തിട്ടുള്ളതാണ്. കേരള ടൂറിസത്തിന് വേണ്ടി പ്രസിദ്ധനായ ശ്രീ പെരുവനം കുട്ടന്മാരരും സംഘവും, കുറഞ്ഞ സമയത്തേക്ക് ചിട്ടപ്പെടുത്തിയ  തായമ്പക.
കൂടുതല്‍ വിവരങ്ങള്‍  എനിക്ക്  കിട്ടുന്ന മുറയ്ക്ക് ചേര്‍ക്കുന്നതാണ്

Read more »